---
title: "പൂക്കോത്തെ ഹോട്ടൽ ഒമാസിലെയും, പരിസര പ്രദേശങ്ങളിലെയും കുടിവെള്ള സാമ്പിളുകൾ തൃപ്തികരമല്ല ; കോളിഫോം, ഇ.കോലി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി"
english_title: "Drinking water samples from Hotel Omas in Pookot and surrounding areas are unsatisfactory; presence of coliform and E. coli bacteria detected"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343386/Drinking water samples from Hotel Omas in Pookot and surrounding areas are unsatisfactory; presence of coliform and E. coli bacteria detected"
published_at: "2026-02-21T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69998d2a98767_1001118714.jpg"
keywords: []
---

# പൂക്കോത്തെ ഹോട്ടൽ ഒമാസിലെയും, പരിസര പ്രദേശങ്ങളിലെയും കുടിവെള്ള സാമ്പിളുകൾ തൃപ്തികരമല്ല ; കോളിഫോം, ഇ.കോലി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

> **Lead Summary:** പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രം അയച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനയിൽ ഗുരുതരമായ മലിനീകരണം കണ്ടെത്തി.

## Article Content

പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രം അയച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനയിൽ ഗുരുതരമായ മലിനീകരണം കണ്ടെത്തി.

കൂത്തുപറമ്പയിലെ പ്രാദേശിക അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് എല്ലാ സാമ്പിളുകളും ‘തൃപ്തികരമല്ല’ എന്ന വിലയിരുത്തൽ ലഭിച്ചത്.

സ്കൂൾ, വീട്ടുകിണർ, കുളം, ഒമാസ് ടാങ്ക്, ഒമാസ് കിണർ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച അഞ്ചു സാമ്പിളുകളാണ് പരിശോധിച്ചത്.

ലാബ് റിപ്പോർട്ടനുസരിച്ച് പല സാമ്പിളുകളിലും അമോണിയയുടെ അളവ് കൂടുതലായും കോളിഫോം, ഇ.കോലി ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തി.

സ്കൂൾ (Lab Code 4277)യും കുളം (4279)യും ഉൾപ്പെടെയുള്ള സാമ്പിളുകളിൽ അസ്വാഭാവിക നിറവും ഇരുമ്പിന്റെ അളവ് കൂടുതലായും കണ്ടെത്തിയിട്ടുണ്ട്. വീട്ടുകിണർ (4278)യും ഒമാസ് കിണർ (4281)യും ഉൾപ്പെടെയുള്ള സാമ്പിളുകളിൽ അമോണിയയുടെ അളവ് കൂടുതലായതോടൊപ്പം കോളിഫോം, ഇ.കോലി സാന്നിധ്യവും രേഖപ്പെടുത്തി.

ഒമാസ് ടാങ്കിൽ (4280) നിന്നുള്ള സാമ്പിളിൽ അസ്വാഭാവിക നിറവും ദുർഗന്ധവും, ഉയർന്ന അമോണിയ അളവും, ആൽക്കലിനിറ്റി, ക്ലോറൈഡ്, മൊത്തം ദ്രാവ്യ ഘടകങ്ങൾ (TDS) കൂടുതലായതും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഫെബ്രുവരി 11ന് ലഭിച്ച സാമ്പിളുകളുടെ പരിശോധനാഫലം ഫെബ്രുവരി 19നാണ് ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർക്ക് കൈമാറിയത്.

കുടിവെള്ള ഗുണനിലവാരത്തിൽ ഉണ്ടായ ഈ വീഴ്ച ആരോഗ്യപരമായ ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ ആവശ്യമാണെന്ന് ഗ്രാമ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343386/Drinking water samples from Hotel Omas in Pookot and surrounding areas are unsatisfactory; presence of coliform and E. coli bacteria detected)